ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് പൊടിയരി കൊണ്ട് രുചികരമായ പായസം തയ്യാറാക്കിയാലോ?... 

ഓണം ആ​ഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് പൊടിയരി കൊണ്ട് രുചികരമായ പായസം തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

പൊടിയരി 1/4 കപ്പ്‌
വെള്ളം 3/4 കപ്പ്‌
പാൽ 1.5 ലിറ്റർ
പഞ്ചസാര 3/4 കപ്പ്‌
കണ്ടൻസ്ഡ് മിൽക്ക് 3 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് 1/2 ടീസ്പൂൺ
വെണ്ണ 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം പൊടിയരി നന്നായി കഴുകിയ ശേഷം കുക്കറിൽ വെള്ളം ഒഴിച്ച് 2 വിസിൽ വരുന്നത് വരെ വേവിക്കുക. വെന്തു വന്ന അരിയിലേക്ക് പാൽ ഒഴിച്ച് 10 മിനിറ്റ് നേരം കുറുക്കുക. കുറുകി വരുമ്പോൾ പഞ്ചസാര ചേർത്ത് 5 മിനിറ്റ് കുറുക്കുക.(മധുരം ആവശ്യത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയാം ). കുറച്ചു കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് കൊടുത്താൽ ടേസ്റ്റ് കുറച്ചു കൂടി കൂടുന്നതാണ്. പഞ്ചസാരയും ഏലയ്ക്കയും ചേർത്ത് പൊടിച്ചതും കൂടി ചേർത്ത് ഇളക്കുക. ഇതിനു പകരം ഏലയ്ക്ക ഫ്ലെവർ ഉള്ള ഇവപറെരേറ്റഡ് മിൽക്ക് ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കാം. തീ കെടുത്തുന്നതിന് മുമ്പായി കുറച്ചു വെണ്ണ കൂടി ചേർത്താൽ അടിപൊളി പായസം റെഡി...

തയ്യാറാക്കിയത:
പ്രഭ

Read more ചൗവരിയും ക്യാരറ്റും കൊണ്ടൊരു രുചികരമായൊരു പായസം ; എളുപ്പം തയ്യാറാക്കാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Malayalam News Live | Kerala News Live