Asianet News MalayalamAsianet News Malayalam

Onam 2023 : ഓണത്തിന് സ്പെഷ്യൽ പപ്പായ പായസം തയ്യാറാക്കിയാലോ?

ഇത്തവണ സദ്യയ്ക്കൊപ്പം പപ്പായ കൊണ്ടൊരു രുചികരമായ പായസം ഈസിയായി തയ്യാറാക്കാം...

onam 2023 how to make easy and tasty papaya payasam -rse-
Author
First Published Aug 17, 2023, 9:44 AM IST

ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് നിങ്ങൾ എന്ത് പായസമാണ് തയ്യാറാക്കാൻ പോകുന്നത്. വ്യത്യസ്തമായൊരു പായസം ഉണ്ടാക്കിയാലോ ?.. ഇത്തവണ സദ്യയ്ക്കൊപ്പം പപ്പായ കൊണ്ടൊരു രുചികരമായ പായസം ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

പഴുക്കാത്ത പപ്പായ   1  എണ്ണം (ഇടത്തരം)
പാൽ                              1 ലിറ്റർ 
പഞ്ചസാര                     2 കപ്പ് 
കണ്ടെൻസ്ഡ് മിൽക്ക്    2 ടേബിൾ സ്‌പൂൺ 
നെയ്                              4 ടേബിൾ സ്‌പൂൺ 
ഏലക്കാപ്പൊടി            1  ടീസ്‌പോൺ 
അണ്ടി പരിപ്പ്                50 ഗ്രാം
ഉണക്കമുന്തിരി            50 ഗ്രാം

തയ്യാറാക്കുന്ന വിധം...

പപ്പായ തൊലിയും കുരുവും കളഞ്ഞത്‌ ഒരു സ്ലയിഡെറിൽ ഉരച്ചെടുത്തത് ചൂട് വെള്ളത്തിൽ നന്നായി കഴുകി കറകളഞ്ഞത്. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്‌പൂൺ നെയ് ഒഴിച്ച് അതിൽ ഇട്ട് പച്ച മണം മാറുന്നത്‌ വരെ ഇളക്കണം. അതിലേക്ക് ¼ കപ്പ് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്തിട്ട് നന്നായി വേവിക്കണം. വേറെ ഒരു പാത്രത്തിൽ പാൽ തിളപ്പിച്ചു ¾ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി കുറകുന്ന വരെ ഇളക്കി തിളപ്പിക്കുക. പാൽ കുറുകിയ ശേഷം  അതിൽ വേവിച്ച പപ്പായയും ബാക്കി നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ഇതിലേയ്ക് ചേർത്ത് ഇളക്കുക. രുചികരമായ പപ്പായ പായസം തയ്യാർ...

തയ്യാറാക്കിയത് :
അഞ്ജു പി.എസ് കൊച്ചുപഴംപള്ളി
അരൂർ, ആലപ്പുഴ
Mobile No:-9744511792

Onam 2023 : ഈ ഓണത്തിന് സ്പെഷ്യൽ നേന്ത്രപ്പഴം പായസം ; ഈസി റെസിപ്പി
 

Follow Us:
Download App:
  • android
  • ios