Asianet News MalayalamAsianet News Malayalam

Onam 2023 : ഓണസദ്യയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ, അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം. കുത്തരിയാണ് മിക്കവാറും ഓണനാളിൽ തിരഞ്ഞെടുക്കുന്നത്. 

onam 2023 know the health benefits of onam sadhya-rse-
Author
First Published Aug 23, 2023, 12:57 PM IST

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. 
എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതുണ്ട്. സദ്യ ഉണ്ണുന്നതിന് ശാസ്ത്രമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. 26ലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ.

പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ, അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം. കുത്തരിയാണ് മിക്കവാറും ഓണനാളിൽ തിരഞ്ഞെടുക്കുന്നത്. ഓണസദ്യയിലെ ചില വിഭവങ്ങൾക്ക് അതിന്റെതായ ചില ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്...

പരിപ്പ്, പപ്പടം,നെയ്യ് ....

സദ്യയിൽ ആദ്യം എടുത്ത് പറയേണ്ടത് പരിപ്പ്, പപ്പടം,നെയ്യ് എന്നിവയാണ്. പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതിൽ ഇരുമ്പും പൊട്ടാസ്യവും ധാരാളമായിട്ടുണ്ട്. പരിപ്പിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രി‌ച്ച് നിർത്താൻ സഹായിക്കുന്നു. നെയ്യിൽ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച്ചയ്ക്കും ചർമ്മത്തിനും ​ഗുണം ചെയ്യുന്നു.

സാമ്പാർ...

സാമ്പാർ സദ്യയിലെ പ്രധാന വിഭവമാണല്ലോ. സ്വാദ് മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണങ്ങളുള്ള വിഭവമാണ് സാമ്പാർ. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാർ. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു.

ഇഞ്ചിക്കറി...

ഇഞ്ചിക്കറി മറ്റൊരു കറി.  ദഹനത്തെ സഹായിക്കുന്നതിനാൽ ഇഞ്ചിക്കറി പ്രധാനിയാണ്. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ എ, ഡി, ഇ, ബി, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം എന്നിവ ഇതിലുണ്ട്. 

അച്ചാറുകൾ...

നാരങ്ങ, മാങ്ങ എന്നിവയിലുള്ള വിറ്റമിൻ സി, ഫ്‌ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. ധാതുലവണങ്ങൾ വിറ്റമിൻ ബി, പൊട്ടാസ്യം എന്നിവ ധാരാളമായി ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. 

കിച്ചടി....

വെള്ളരിയ്ക്ക, ബീറ്റ്‌റൂട്ട് എന്നിവയാണ് കിച്ചടിക്കായി ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാൻ സഹായിക്കും.

പച്ചടി...

പലതരത്തിലുള്ള പച്ചടികളുണ്ട്. പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേർത്ത് പച്ചടി തയ്യാറാക്കാവുന്നതാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ൻ എന്ന എൻസൈം ദഹനക്കേട് അകറ്റാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവയുണ്ട്.

അവിയൽ...

വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് അവിയൽ. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന അവിയൽ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു.

പുളിശ്ശേരിയും മോരും...

മോരിൽ ധാരാളം കാത്സ്യവും വിറ്റമിൻ ഡിയും ഉണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ മോരിലുണ്ട്. അവ കുടൽ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു. 

Read more  ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ ; 5 കാര്യങ്ങൾ അറിഞ്ഞിരിക്കൂ

 

Follow Us:
Download App:
  • android
  • ios