Asianet News MalayalamAsianet News Malayalam

Onam 2023 : സോഫ്റ്റ് ബോളിയും പാൽപ്പായസവും ; വളരെ എളുപ്പം തയ്യാറാക്കാം

ഈ ഓണസദ്യയിൽ വിളമ്പാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സോഫ്റ്റ് ബോളിയും പാൽപ്പായസവും. 
 

onam 2023 onam sadya special boli easy recipe -rse-
Author
First Published Aug 18, 2023, 5:17 PM IST

ബോളിയും പാൽപ്പായസവും ഒന്നിച്ചു ചേർത്തു കഴിക്കുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ ഓണത്തിന് ബോളി വീട്ടിൽ തന്നെ തയ്യാറാക്കാം... 

വേണ്ട ചേരുവകൾ...

മൈദ                                       2 കപ്പ് 
മഞ്ഞൾ പൊടി                    1 സ്പൂൺ 
ഉപ്പ്                                           1/4 സ്പൂൺ 
വെള്ളം                                   1 ഗ്ലാസ്സ് 
എണ്ണ                                         4 സ്പൂൺ 
കടലപരിപ്പ്                              2 കപ്പ് 
പഞ്ചസാര                                1/2 കപ്പ് 
ഏലക്ക  പൊടി                       1 കപ്പ് 
നെയ്യ്                                          3 സ്പൂൺ 

തയ്യാറാക്കുന്ന വിധം...

ബോളി തയ്യാറാക്കുന്നതിനായിട്ട് മൈദ മാവിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി,  വെള്ളം, എണ്ണ എന്നിവ ഒഴിച്ച് ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. കൈകൊണ്ട് നന്നായിട്ട് കുഴച്ച് പാകപ്പെടുത്തി എടുക്കണം അതിനുശേഷം ഇതിലേക്ക് കുറച്ചു കൂടി എണ്ണ ഒഴിച്ച് ഒരു പാത്രത്തിന്റെ ഉള്ളിലേക്ക് വെച്ച് അടച്ചു വയ്ക്കുക രണ്ടുമണിക്കൂറെങ്കിലും ഇതൊന്നു അടച്ചു വയ്ക്കണം. ഈ സമയം ഉള്ളിൽ വെക്കാനുള്ള മിക്സ് തയ്യാറാക്കി എടുക്കാം.

അതിനായിട്ട് കടലപ്പരിപ്പ് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്ത് വെള്ളം മുഴുവൻ കളഞ്ഞതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് കടലപ്പരിപ്പ് നന്നായിട്ട് ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ചൂടാക്കി ഒന്ന് മൂപ്പിച്ചെടുക്കണം.

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് പഞ്ചസാര അലയുന്നതിനൊപ്പം കടലപ്പരിപ്പ് വീണ്ടും ഇതിലേക്ക് വെന്തു ചേരുമ്പോൾ  ഒരു സ്മാഷർ കൊണ്ട് നന്നായിട്ട് ഉടച്ചു കൊടുക്കാവുന്നതാണ്. ഇല്ല എന്നുണ്ടെങ്കിൽ മിക്സിയിൽ ഒന്ന് ചതച്ച് എടുക്കാവുന്നതാണ്. അങ്ങനെ ചെയ്തതിനുശേഷം വീണ്ടും അതേ പാനിലേക്ക് ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാതെ ഇത് കൈകൊണ്ട് ഒന്ന് കുഴച്ച് മാറ്റി വയ്ക്കാം.

അതിനുശേഷം ഒരു ഉരുള മൈദാമാവ് എടുത്ത് അതിനെ ഒന്ന് പരത്തി അതിന്റെ ഉള്ളിലായിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള കടലപ്പരിപ്പിന്റെ മിക്സ് വെച്ചുകൊടുത്തു വീണ്ടും പരത്തിയെടുക്കുക. കടലപ്പരിപ്പ് പുറത്ത് കാത്തികം കാണാത്ത രീതിയിൽ വേണം ഇത് പരത്തിയെടുക്കേണ്ടത് അതിനുശേഷം ഒരു ദോശക്കല്ലിലേക്ക് വെച്ച് രണ്ട് സൈഡും നന്നായിട്ട് വേവിച്ചെടുക്കണം. പരത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ഇത് നല്ല സോഫ്റ്റ്‌ ആയിട്ട് വേണം പരത്തി എടുക്കേണ്ടത്..

തയ്യാറാക്കിയത്: 
ജോപോൾ,
തൃശൂർ 

 

Follow Us:
Download App:
  • android
  • ios