ഈ ഓണസദ്യയ്ക്ക് സ്പെഷ്യൽ പെെനാപ്പിളും അരിപൊടിയും ചേർത്തുള്ള പായസം തയ്യാറാക്കിയാലോ?... 

ഓണം ആ​ഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഈ ഓണസദ്യയ്ക്ക് സ്പെഷ്യൽ പെെനാപ്പിളും അരിപൊടിയും ചേർത്തുള്ള പായസം തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

പൈനാപ്പിൾ 1 കപ്പ്‌ അരച്ചത്

നെയ്യ് 3 സ്പൂൺ

പച്ചരി 1/2 കപ്പ്

പാൽ 1 ലിറ്റർ

പഞ്ചസാര 1/2 കപ്പ്

അണ്ടിപരിപ്പ് 150 ഗ്രാം

മുന്തിരി 150 ഗ്രാം

തേങ്ങാ കൊത്ത് 4 സ്പൂൺ

ഏലയ്ക്ക പോടി 1 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യമേ പൈനാപ്പിൾ ചെറുതായി മുറിച്ചെടുത്തതിനു ശേഷം ഇത് നമുക്ക് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായിട്ടൊന്ന് അരച്ചെടുക്കാം. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേക്ക് ഈ പൈനാപ്പിൾ ചേർത്തുകൊടുത്തതിനുശേഷം നന്നായി വഴറ്റിയെടുക്കാൻ വഴറ്റി എടുക്കുന്ന പൈനാപ്പിളും തണുക്കാനായി മാറ്റി വയ്ക്കുക.മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇനി ചേർക്കേണ്ടത് അരിആണ് അരി നമുക്ക് കുതിരാനായി വെച്ചിട്ടുള്ളത് മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കുക. ഒരുപാട് പേസ്റ്റ് ആകാതെ ചെറിയ തരിയോട് കൂടി അരച്ചെടുക്കുക. അരച്ചെടുത്ത അരി കൂടി ഈ ഒരു പാലിലേക്ക് ചേർത്തു കൊടുത്തു നന്നായി തിളപ്പിച്ച് യോജിപ്പിച്ച് വേവിച്ചെടുക്കുക. വെന്തു കൊണ്ട്ഇരിക്കുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം, ഒപ്പം ഏലക്ക പൊടിയും ചേർത്തു കൊടുക്കാം.. ഇതൊന്നു കുറുകി വരുമ്പോൾ അതിലേക്ക് നെയ്യിൽ വരട്ടി എടുത്തിട്ടുള്ള പൈനാപ്പിൾ കൂടി ചേർത്ത് കൊടുത്ത് ഇതെല്ലാംകൂടി നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും, മുന്തിരിയും, തേങ്ങാക്കൊത്തും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക, നല്ല രുചികരമായിട്ടുള്ള ഒരു പായസമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും.

തയ്യാറാക്കിയത്:
രശ്മി

ഓണസദ്യ സ്പെഷ്യൽ മാങ്ങാ പച്ചടി ; ഈ രീതിയിൽ തയ്യാറാക്കൂ

ഒരു കഷണം പൈനാപ്പിളും നാല് സ്പൂൺ അരിപ്പൊടി കൊണ്ട് ചുരുങ്ങിയ ചെലവിൽ ഒരു സ്പെഷ്യൽ പായസം/Payasam/ #onam