ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മാങ്ങ അച്ചാർ. ഇത്തവണ ഓണത്തിന് സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?...

‌ഓണം ആ​ഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മാങ്ങ അച്ചാർ. ഇത്തവണ ഓണത്തിന് സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേണ്ട ചേരുവകൾ...

നല്ലെണ്ണ 1/4 കപ്പ്‌
കടുക് 1 ടീസ്പൂൺ
ചുവന്ന മുളക് 2 എണ്ണം
ഉലുവപൊടി 1/2 ടീസ്പൂൺ
കായ പൊടി 1/2 ടീസ്പൂൺ
മുളക് പൊടി 3 ടീസ്പൂൺ 
മാങ്ങ 1 കപ്പ്‌ (2 എണ്ണം )
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം...

ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിലേക്ക് കായപൊടിയും ഉലുവപ്പൊടിയും ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ മുറിച്ച് വച്ച മാങ്ങകഷണങ്ങൾ കൂടി ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ വഴറ്റുക. സോഫ്റ്റ്‌ ആയി വരുമ്പോൾ ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേർത്ത് ഇളക്കുക. തണുത്ത് കഴിഞ്ഞു എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കാം. ഇതിൽ വിനാഗിരി ഒന്നും ചേർക്കേണ്ടതില്ല.

തയ്യാറാക്കിയത്:
പ്രഭ

ചൗവരിയും ക്യാരറ്റും കൊണ്ടൊരു രുചികരമായൊരു പായസം ; എളുപ്പം തയ്യാറാക്കാം

ഓണത്തിന് ഒരു അടിപൊളി അച്ചാർ | traditional mango pickle/manga achar | onam recipes | sadya recipes