വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് റഷീദ എഴുതിയ പാചകക്കുറിപ്പ്. 

പായസം പ്രിയരാകുമല്ലോ നിങ്ങൾ? ഓണസദ്യയിലൊരുക്കാൻ ഒരു വെറെെറ്റി പായസം ആയാലോ? ഏറെ പോഷക​ഗുണങ്ങളുള്ള ബീറ്റ്റൂട്ട് കൊണ്ട് രുചികരമായൊരു പായസം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • ബീറ്റ്റൂട്ട് 1 എണ്ണം
  • പഞ്ചസാര 4 സ്പൂൺ
  • ഏലയ്ക്ക 1 എണ്ണം
  • പാൽ 1 1/2 കപ്പ്
  • മിൽക്ക് മെയ്ഡ് 1 സ്പൂൺ
  • നെയ് ആവശ്യത്തിന്
  • കോൺ ഫ്ളോർ 1 സ്പൂൺ
  • അണ്ടിപരിപ്പ്, മുന്തിരി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാരയും ബീറ്റ്റൂട്ട് ​ഗ്രേറ്റ് ചെയ്തതും പാലും മിൽക്ക് മെയ്ഡും ഏലയ്ക്കപ്പൊടിയും 1 സ്പൂൺ കാസ്റ്റഡ് പൗഡറും 1/4 കപ്പ് പാലിൽ ചേർത്തിളക്കി തിളപ്പിച്ച്‌ ഇറക്കുക. ശേഷം നെയ്യിൽ അണ്ടിപരിപ്പ്, മുന്തിരി എന്നിവ താളിച്ചു ചേർത്താൽ രുചികരമായ ബീറ്റ്റൂട്ട് പായസം റെഡി...

ഇത്രയും നാൾ അറിയാതെ പോയ പായസം ഒരു രക്ഷയില്ല/ബീറ്റ്റൂട്ട് പായസം