Asianet News MalayalamAsianet News Malayalam

Onam 2024 : ഓണം സ്പെഷ്യൽ ; റവ കൊണ്ട് ഈസി പായസം

ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിൽ ഓണം പായസ റെസിപ്പിയിൽ ഇന്ന് പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.

onam 2024 how to make easy rava payasam recipe
Author
First Published Sep 2, 2024, 2:20 PM IST | Last Updated Sep 3, 2024, 1:30 PM IST

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ?. നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

ഈ ഓണത്തിന് ഏത് പായസമാണ് നിങ്ങൾ തയ്യാറാക്കുന്നത്? ഓണസദ്യയ്ക്ക് വിളമ്പാൻ രുചികരമായ സ്പെഷ്യൽ റവ പായസം തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ 

  • റവ -1/2 കിലോ 
  • പാൽ -2 ലിറ്റർ 
  • നെയ്യ് -200 ഗ്രാം 
  • അണ്ടി പരിപ്പ് -150 ഗ്രാം 
  • മുന്തിരി -150 ഗ്രാം 
  • പഞ്ചസാര 1/2 കിലോ 

തയ്യാറാക്കുന്ന വിധം 

റവ ആദ്യം നന്നായിട്ടൊന്ന് വറുത്തെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് റവ നല്ലപോലെ വറുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ മെൽറ്റായി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഏലയ്ക്ക പൊടിയും കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് റവ കുറേശെ ചേർത്ത് കൊടുക്കുക. ശേഷം നന്നായി തിളപ്പിച്ച കുറുകി വരുന്ന പരുവത്തിലെടുക്കുക. നന്നായി പായസത്തിന്റെ രൂപത്തിൽ ആയി വരുന്ന സമയത്ത്  ഇതിലേക്ക് വറുത്ത് വച്ചിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Read more ഓണത്തിന് സ്പെഷ്യൽ മുളയരി പ്രഥമൻ തയ്യാറാക്കാം

Latest Videos
Follow Us:
Download App:
  • android
  • ios