വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ശ്രീലക്ഷ്മി അനൂപ് എഴുതിയ പാചകക്കുറിപ്പ്. 

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണസദ്യയിലൊരുക്കാൻ തയ്യാറാക്കാം സ്പെഷ്യൽ കോളിഫ്ലവർ - ശീമചേമ്പ് റോയൽ പായസം.

വേണ്ട ചേരുവകൾ 

  • ശീമചേമ്പ് 3 എണ്ണം
  • ശർക്കര 1/2 കിലോ
  • കോളിഫ്ലവർ 1 എണ്ണം
  • ഏലയ്ക്ക പൊടി ആവശ്യത്തിന് 
  • കശുവണ്ടി, മുന്തിരി, നെയ്യ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ശീമചേമ്പ് ചെറിയ കഷ്ണങ്ങളാക്കി ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചുടച്ചു വയ്ക്കുക. കോളിഫ്ലവർ നന്നായി കഴുകി വൃത്തിയാക്കി കുറച്ചു ശർക്കര കൂടി ചീകി ചേർത്ത് തിളപ്പിക്കണം. ഇത് ശീമചേമ്പ് മിശ്രിതത്തിലേക്ക് ചേർക്കുക.ശേഷം ഏലയ്ക്ക പൊടിച്ചത് ചേർക്കുക. കശുവണ്ടി, മുന്തിരി ഇവ നെയ്യിൽ വറുത്തിടാം. സ്പെഷ്യൽ കോളിഫ്ലവർ - ശീമചേമ്പ് പായസം തയ്യാർ...

ഓണം സ്പെഷ്യല്‍ കിടിലന്‍ ഇളനീര്‍ പായസം തയ്യാറാക്കാം; റെസിപ്പി

Asianet News Live | Onam 2024 | Sitaram Yechury | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്