വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് സുർജിത് എഴുതിയ പാചകക്കുറിപ്പ്. 

തിരുവോണത്തിന് ഒരു സ്പെഷ്യല്‍ ഈന്തപ്പഴം സേമിയ പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ഈന്തപ്പഴം- 250 ഗ്രാം 
പാൽ- 2 ലിറ്റർ 
സേമിയ -100 ഗ്രാം 
പഞ്ചസാര -1/4 കിലോ 
ഏലയ്ക്ക- 1 സ്പൂൺ 
അണ്ടിപ്പരിപ്പ്- 100 ഗ്രാം 
മുന്തിരി- 100 ഗ്രാം 

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം കുരു കളഞ്ഞ് നല്ലതു പോലെ ഒന്ന് അരച്ചെടുക്കണം. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിനുള്ള നെയ്യും ഈന്തപ്പഴം അരച്ചതും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി എടുക്കുക. അതിനുശേഷം അതിലേക്ക് പാലും സേമിയവും കൂടി ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേർത്തു കൊടുത്തു നന്നായിട്ട് കുറുക്കിയെടുക്കണം. ഇനി ഇതിലേയ്ക്ക് വറുത്ത് വച്ചിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും കൂടി ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി എടുക്കുക. 

Also read: തിരുവോണത്തിന് അടിപൊളി ബൂന്തി പായസം തയ്യാറാക്കാം; റെസിപ്പി

youtubevideo