വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് രഞ്ജിത എഴുതിയ പാചകക്കുറിപ്പ്. 

ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10. 

Add Asianetnews as a Preferred SourcegooglePreferred

നല്ല സ്വാദിഷ്ടമായ സ്ട്രോബെറി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? അത്തരം സ്ട്രോബെറി പ്രേമികൾക്കുള്ള ഒരു പായസമാണിത്. 

വേണ്ട ചേരുവകൾ

സ്ട്രോബെറി -10 എണ്ണം 
പാൽ -1 ലിറ്റർ 
ചൗവരി- 200 ഗ്രാം 
ഏലയ്ക്കാ പൊടി -1 സ്പൂൺ 
പഞ്ചസാര -1/2 കിലോ 
നെയ്യ് -200 ഗ്രാം 
അണ്ടിപ്പരിപ്പ് -100 ഗ്രാം 
ഉണക്ക മുന്തിരി -100 ഗ്രാം 

തയ്യാറാക്കുന്ന വിധം

ആദ്യം സ്ട്രോബെറി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മിക്സിയുടെ ജാറിലേയ്ക്ക് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേയ്ക്ക് ചൗവരി വേവിച്ചതും കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായിട്ടൊന്ന് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള സ്ട്രോബെറി കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അതിലേയ്ക്ക് ഏലയ്ക്കാ പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക. ഇനി നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും ഉണക്ക മുന്തിരിയും കൂടി ചേര്‍ക്കുന്നതോടെ സ്ട്രോബെറി പായസം റെഡി. 

Also read: ഓണത്തിന് കൊതിയൂറും മത്തങ്ങാ ചക്കപ്പഴം പായസം തയ്യാറാക്കാം; റെസിപ്പി