ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് ലേഖ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഓണസദ്യക്കൊപ്പം വിളമ്പാൻ നല്ല കിടിലന്‍ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം.

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് - 2 എണ്ണം (ചെറുതായി അരിഞ്ഞത് )

വെള്ളം - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

അരയ്ക്കാൻ:

തേങ്ങ ചിരണ്ടിയത് - ½ കപ്പ്

കടുക് - ½ ടീസ്പൂൺ

ജീരകം - ½ ടീസ്പൂൺ

പച്ചമുളക് - 2 എണ്ണം

തൈര് - ½ കപ്പ്

താളിക്കാനായി:

നെയ്യ് - 1 ടേബിള്‍സ്‌പൂൺ

കടുക് - ½ ടീസ്പൂൺ

വറ്റൽമുളക് - 2 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ബീറ്റ്റൂട്ട് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.

2. തേങ്ങ, കടുക്, ജീരകം, പച്ചമുളക്, കുറച്ച് തൈര് എന്നിവ ചേർത്ത് അരച്ചു പേസ്റ്റ് ഉണ്ടാക്കുക.

3. വേവിച്ച ബീറ്റ്റൂട്ടിൽ അരച്ച മിശ്രിതവും ചേർത്ത് ഇളക്കി കുറച്ച് നേരം വേവിക്കുക.

4. സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒരു കപ്പ് ഉടച്ച തൈര് ചേർക്കുക.

5. ഇനി നെയ്യിൽ കടുക്, വറ്റൽമുളക്, കറിവേപ്പില ചേർത്ത് താളിക്കുക.

6. അത് പച്ചടിയിൽ ചേർത്ത് കലക്കി മാറ്റി വെക്കുക. ഇതോടെ അടിപൊളി ബീറ്റ്റൂട്ട് പച്ചടി തയ്യാർ.

View post on Instagram