ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

നാളെ തിരുവോണത്തിന് സദ്യക്ക് വിളമ്പാന്‍ നല്ല കിടിലന്‍ കൂട്ടുകറി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

കടല - 1 കപ്പ്

പച്ചമുളക് - 2 എണ്ണം

മഞ്ഞൾ പൊടി -1 സ്പൂൺ

ഉപ്പ് - 2 സ്പൂൺ

കറിവേപ്പില - 2 തണ്ട്

തേങ്ങ - 1/2 കപ്പ്

ജീരകം - 2 സ്പൂൺ

തേങ്ങാ - 1 കപ്പ്

നെയ്യ് - 2 സ്പൂൺ

മുളകു പൊടി - 1 സ്പൂൺ

പച്ചക്കായ - 1 കപ്പ്‌

ചേന - 1 കപ്പ്

തയ്യാറാക്കുന്ന വിധം

കുക്കറിലേയ്ക്ക് കടല നന്നായിട്ട് കുതിർത്തതും പച്ചക്കായ തോല് കളഞ്ഞ് ചെറുതായി അരിഞ്ഞതും ചേന ചെറുതായി അരിഞ്ഞതും ചേർത്തുകൊടുക്കാം. എന്നിട്ട് പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും തേങ്ങയും ജീരകം അരച്ചതും ചേർത്തുകൊടുത്ത് നല്ല പോലെ വേവിച്ചെടുക്കുക. ശേഷം അതിലേയ്ക്ക് വറുത്തെടുത്തിട്ടുള്ള തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതോടെ കൂട്ടുകറി റെഡി.