ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് ഷീന സുബാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഓണസദ്യക്കൊപ്പം കഴിക്കാന്‍ പറ്റിയ നല്ല ടേസ്റ്റി ഇഞ്ചിപ്പുളി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ഇഞ്ചി -100 ഗ്രാം

പച്ചമുളക് - 2 എണ്ണം

ചുവന്ന മുളക് - 2 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

മുളക്പൊടി - 2 ടീസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

വാളൻ പുളി - വലിയ ചെറുനാരങ്ങാ വലുപ്പത്തിൽ

ശർക്കര - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

കായപൊടി - 1/2 ടീസ്പൂൺ

ഉലുവ പൊടി - 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മൺചട്ടി ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് പച്ചമുളക്, ചുവന്നമുളക്, കറിവേപ്പില തുടങ്ങിയവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇനി അതിലേയ്ക്ക് ചെറുതായി മുറിച്ചുവെച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കണം. അതിനു ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഒന്നുകൂടി വയറ്റിയെടുക്കുക. ഇനി ആവശ്യത്തിനുള്ള പുളിവെള്ളം കൂടി ചേർത്ത് അതിലേക്ക് കായപൊടി, ഉലുവപ്പൊടി, ഉപ്പ്, ശർക്കര എന്നിവ ചേർത്ത് നന്നായി വറ്റിച്ചെടുക്കുക. ഇതോടെ ഇഞ്ചിപ്പുളി റെഡി.