Asianet News MalayalamAsianet News Malayalam

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ 'സ്പെഷ്യല്‍' ചായ; അറിയാം മറ്റ് ഗുണങ്ങള്‍...

നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.

Onion tea helps to control High Cholesterol level azn
Author
First Published Feb 3, 2023, 9:39 AM IST

പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂടാം.  മാറിയ ജീവിതശൈലിയും വ്യായാമക്കുറവും ആണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.  റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ചായ ആണ് ഉള്ളി കൊണ്ടുള്ള ചായ. അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു ചായ ആണ് 'ഒനിയന്‍ ടീ' അഥവാ ഉള്ളി/സവാള കൊണ്ട് തയ്യാറാക്കുന്ന ചായ. ഇവ തയ്യാറാക്കാനായി ആദ്യം വലിയ ഉള്ളി അരമുറി എടുത്ത് തൊലി കളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുകഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇതോടെ ഉള്ളിച്ചായ റെഡി. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ  ഉള്ളിച്ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറല്‍- ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാനും ഉള്ളി ചായ സഹായിക്കും. 

തൊണ്ടവേദനയുള്ളപ്പോള്‍ അതിന്റെ വിഷമതകളകറ്റാനും കഫക്കെട്ടിന് ആശ്വാസം പകരാനും ചുമയ്ക്കും പ്രധാനമായും ഉള്ളിച്ചായ ഉപകാരപ്പെടുന്നതെന്ന്.  വിറ്റാമിന്‍-ബി, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിങ്ങനെ ശരീരത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളുടേയും സ്രോതസാണ് ഉള്ളി. അതിനാല്‍ ഉള്ളിച്ചായ ഡയറ്റിന്‍റെ ഭാഗമാക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില; അറിയാം മറ്റ് ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios