വെള്ളക്കടല-ചീരയില റെസിപ്പിയുടെ വീഡിയോ ആണ് പദ്മ ഇത്തവണ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സാലഡ് എന്നാണ് വീഡിയോയില്‍ പദ്മ പറയുന്നത്. 

വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോഴിതാ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്‌പെഷ്യല്‍ സാലഡ് റെസിപ്പിയുമായി എത്തിയിരിക്കുകയാണ് നടിയും മോഡലുമായ പദ്മ ലക്ഷ്മി. 

വെള്ളക്കടല- ചീര റെസിപ്പിയുടെ വീഡിയോ ആണ് പദ്മ ഇത്തവണ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സാലഡ് എന്നാണ് വീഡിയോയില്‍ പദ്മ പറയുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ, അതേസമയം കലോറി തീരെ കുറഞ്ഞ സാലഡ് ആണിത്. കുറച്ച് ചേരുവകള്‍ മാത്രമേ ആവശ്യമുള്ളതിനാല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയും എന്ന പ്രത്യേകതയുമുണ്ട്. വെജിറ്റേറിയന്‍, വീഗന്‍ ഡയറ്റ് പിന്തുടരുന്നുവര്‍ക്കും ഈ സാലഡ് മികച്ചതാണെന്ന് പദ്മ പറയുന്നു.

ആവശ്യമുള്ള ചേരുവകള്‍... 

വെള്ളക്കടല വെള്ളത്തിലിട്ട് കുതിര്‍ത്ത്, ചീരയില, ചുവന്ന ബെല്‍പെപ്പര്‍ ചെറുതായി അരിഞ്ഞത്, ഉള്ളിത്തണ്ട് -2 ടേബിള്‍ സ്പൂണ്‍, നാരങ്ങാ നീര്- രണ്ട് വലിയ നാരങ്ങയുടെ നീര്, ഒലീവ് ഓയില്‍ -ആവശ്യത്തിന്, കുരുമുളക് -അര ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. 

തയ്യാറാക്കുന്ന വിധം...

വലിയൊരു ബൗള്‍ എടുത്ത് അതിലേയ്ക്ക് കുതിര്‍ത്തെടുത്ത വെള്ളക്കടല എടുക്കുക. ശേഷം ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ റെഡ് ബെല്‍ പെപ്പര്‍ ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഉള്ളിത്തണ്ട് അരിഞ്ഞതും അല്‍പം ഒലീവ് ഓയിലും കൂടി ചേര്‍ക്കുക. ശേഷം നാരങ്ങാ നീരും ചീരയിലയും കൂടി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. ഇനി ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ത്ത് വീണ്ടും ഇളക്കാം. അവസാനമായി ഇതിലേയ്ക്ക് കുരുമുളക് ചെറുതായി ചൂടാക്കി പൊടിച്ചത് കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കണം.

ഇനി വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവെച്ച ശേഷം ഒരാഴ്ച വരെ ഫ്രിഡ്ജില്‍ കേടാകാതെ സൂക്ഷിക്കാമെന്ന് പദ്മ പറഞ്ഞു. എരിവ് ഇഷ്ടമുള്ളവര്‍ക്ക് അല്‍പം മുളകും ഇതിനൊപ്പം ചേര്‍ക്കാമെന്നും അവര്‍ പറയുന്നു. 

View post on Instagram

Also Read: തലമുടി നിറയെ ചോക്ലേറ്റ്; 'കൊതിയൂറും' ഹെയര്‍ സ്റ്റൈലുമായി വധു; വീഡിയോ