പൊതുവേ ശരീരകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. കൃത്യമായ ഡയറ്റും വ്യായാമവും ചിട്ടയായ ജീവിതരീതികളുമൊക്കെ കര്‍ക്കശമായി പിന്തുടരുന്നവരാണ് മിക്ക താരങ്ങളും. തങ്ങളുടെ ഡയറ്റും വ്യായാമക്രമങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാനും താരങ്ങള്‍ തയ്യാറാകാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ ദിവസം നടി പരിണീതി ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു സ്റ്റോറി ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഫോട്ടോഷൂട്ടിനോ മറ്റോ മേക്കപ്പ് ചെയ്‌തോണ്ടിരിക്കെ എന്തോ കഴിക്കുന്ന തന്റെ ചിത്രമാണ് പരിണീതി പങ്കുവച്ചിരുന്നത്. 

എന്താണ് പരിണീതിയുടെ സ്‌നാക്‌സ് എന്നറിയാന്‍ ആരാധകര്‍ കൗതുകത്തോടെ ആ ചിത്രം തുറന്നുനോക്കിയിരിക്കണം. എന്തായാലും വളരെ 'ഹെല്‍ത്തി' ആയ സ്‌നാക്‌സ് തന്നെയായിരുന്നു അത്. ക്യാരറ്റും കുക്കുംബറും നീളത്തില്‍ അരിഞ്ഞ് പാത്രത്തിലാക്കിയത്. ഓ, ഇത്ര സിമ്പിള്‍ സംഗതിയാണോ എന്നൊക്കെ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകുമെങ്കിലും അത്ര നിസാരക്കാരല്ല ഈ ക്യാരറ്റും കുക്കുംബറുമൊന്നും. 

 

 

രാവിലത്തെ ഭക്ഷണത്തിനും ഉച്ചയ്ക്കുള്ള ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയത്ത് കഴിക്കാവുന്ന ഏറ്റവും 'ബെസ്റ്റ് സ്‌നാക്‌സ്' ആയിട്ടാണ് ഡയറ്റീഷ്യന്മാര്‍ ഈ സലാഡിനെ കണക്കാക്കുന്നത്. മിക്ക സിനിമാതാരങ്ങളും നിര്‍ബന്ധമായും ദിവസത്തിലൊരു തവണയെങ്കിലും ഇത്തരമൊരു സലാഡ് കഴിച്ചിരിക്കും. 

ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാകാനും ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്തിക്കാനുമെല്ലാം ഏറെ സഹായകമായവയാണ് ക്യാരറ്റും കുക്കുംബറുമെല്ലാം. ശരീത്തിന് ദോഷം ചെയ്യുന്ന ഒരു ഘടകവും ഇവയിലില്ലെന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ വണ്ണം കുറയ്ക്കുന്നതിനും ഏറെ ഉപകാരപ്രദമാണ് ഇത്തരത്തിലുള്ള സലാഡുകള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

It takes a village! Soooo much that goes on just to get that perfect moment! 💕

A post shared by Parineeti Chopra (@parineetichopra) on Nov 26, 2019 at 6:14am PST

 

സിനിമയിലെത്തും മുമ്പ് അമിതവണ്ണമുള്ളാളായിരുന്നു പരിണീതി ചോപ്ര എന്നാല്‍ ഓണ്‍സ്‌ക്രീന്‍ ജീവിതം തുടങ്ങിയ ശേഷം കഠിനാദ്ധ്വാനത്തിലൂടെയും കരുതലിലൂടെയുമാണ് പരിണീതി ഇപ്പോഴുള്ള സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. തന്റെ ഡയറ്റിനെക്കുറിച്ചും വര്‍ക്കൗട്ടുകളെക്കുറിച്ചുമെല്ലാം ഇടയ്‌ക്കെങ്കിലും പരിണീതി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.