'ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലേ..എങ്കിള്‍ ക്വാറന്‍റൈന്‍ കാലം ദുരിതമാകും'- പറഞ്ഞത് വേറാരുമല്ല, ബോളിബുഡിന്റെ പ്രിയതാരം പരിണീതി ചോപ്രയാണ്. തനിക്ക് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെന്നും താരം ഈ കൊറോണ കാലത്ത് വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ ഒരു ഭക്ഷണപ്രിയയാണ് പരിണീതി. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ അതിന് തെളിവുമാണ്. ഇപ്പോഴിതാ കരിമ്പ് കഴിക്കാന്‍ പഠിക്കുന്ന പരിണീതിയുടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പരിണീതി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കരിമ്പ് കഴിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന താരത്തിന്‍റെ അച്ഛനെയും വീഡിയോയില്‍ കാണാം. രുചികരവും പോഷകസമ്പുഷ്ടവുമായ കരിമ്പ്  കടിച്ചു കഴിക്കുന്ന അച്ഛനെ നോക്കുന്ന പരിണീതിയെ ആണ് വീഡിയോയില്‍ കാണുന്നത്. കത്തി ഉപയോഗിച്ച് മുറിക്കാതെ, കരിമ്പ് വായില്‍ വച്ച് കഴിക്കുകയാണ് അദ്ദേഹം.

 

താരവും അതുകണ്ട് കരിമ്പ് വായില്‍ വച്ച് കടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി താരത്തിന്‍റെ ആരാധകരും രംഗത്തെത്തി. 

 

Also Read: വെള്ളരിക്ക തരും ആരോഗ്യം; അറിയാം ഈ ഗുണങ്ങൾ...