വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വൃക്കരോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. റെഡ് ബെല്‍പെപ്പര്‍
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയതുമാണ്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
2. ക്യാബേജ്
നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാബേജും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
3. വെളുത്തുള്ളി
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വൃക്കകളുടെ ആരോഗ്യത്തിന് ഇവയും നല്ലതാണ്.
4. സവാള
ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയ സവാളയും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
5. മഞ്ഞള്‍
കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
6. ബ്ലൂബെറി
ആന്‍റി ഓക്‌സിഡന്റുകളും പൊട്ടാസ്യവും അടങ്ങിയതും, സോഡിയം കുറവുമുള്ള ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
7. ആപ്പിൾ
ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
