അമിതമായ സമ്മർദ്ദം, ജോലിഭാരം, ജീവിതശൈലികൾ എന്നിവയാണ് ഹൃദ്രോഗം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ.

പ്രായമായവർക്ക് പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ പ്രധാനമായി കാണുന്ന പ്രശ്നമാണ് ഹൃദ്രോഗം. അമിതമായ സമ്മർദ്ദം, ജോലിഭാരം, ജീവിതശൈലികൾ എന്നിവയാണ് ഹൃദ്രോഗം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ. കൊളെസ്റ്ററോൾ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഈ ഭക്ഷണങ്ങൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.ഓട്സ്

ദിവസവും രാവിലെ ഓട്സ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇതിൽ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്നും ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

2. വാൾനട്ട്, ബദാം

വാൾനട്ടിലും ബദാമിലും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബദാമിൽ വിറ്റാമിൻ ഇ, ആരോഗ്യമുള്ള കൊഴുപ്പുകൾ എന്നിവയുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും 8 നട്ട്സ് വരെ കഴിക്കാവുന്നതാണ്.

3. ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. കൂടാതെ രക്തസമ്മർദ്ദം, ഓക്സിഡേറ്റീവ് സ്‌ട്രെസ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

4. ഇലക്കറികൾ

ദിവസവും ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം പൊട്ടാസ്യം, നൈട്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.

5. ഒലിവ് ഓയിൽ

ശരീരത്തിൽ ആരോഗ്യമുള്ള കൊഴുപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഒലിവ് ഓയിലിൽ നല്ല കൊളെസ്റ്ററോൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ കുടിക്കുന്നത് നല്ലതായിരിക്കും.