ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ധന്യ അജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചായയുടെ കൂടെ കഴിക്കാന്‍ പറ്റിയ കിടിലന്‍ പരിപ്പുവട വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

പരിപ്പ് - രണ്ട് കപ്പ്

പച്ചമുളക് - ഒരെണ്ണം

മുളകുപൊടി - ഒരു സ്പൂൺ

കായപ്പൊടി - അര സ്പൂൺ

ഉപ്പ് - ഒരു സ്പൂൺ

എണ്ണ - അര ലിറ്റർ

ഇഞ്ചി ചതച്ചത് - 2 സ്പൂൺ

കറിവേപ്പില - രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

പരിപ്പ് നല്ലതുപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം പകുതി നന്നായി അരച്ചെടുക്കുക. ബാക്കി പകുതി മുഴുവനോടെ ഇട്ട് അതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉപ്പ് കുറച്ച് ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം അതിലേയ്ക്ക് കറിവേപ്പിലയും ചേർത്ത് വീണ്ടും കുഴച്ചെടുക്കുക. ഇനി ഇവയെ ചെറിയ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് ഒന്ന് പ്രസ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.