ഹോളിവുഡ് ചിത്രം 'ബാര്‍ബി' തരംഗമാകുന്നതിനിടെ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെയിതാ   ബാർബി തീമ്മില്‍ ഭക്ഷണ സാധനങ്ങൾ വിളമ്പുകയാണ് ഒരു കഫേ. ദില്ലിയിലെ കമല നഗറിലെ ഒരു കഫേയാണ് ബാർബി തീമ്മില്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കിയത്.  

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പ്രത്യേകിച്ച്, ഭക്ഷണവുമായി ബന്ധപ്പെട്ട പല വീഡിയോകളും സൈബര്‍‌ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വെറൈറ്റി ഫുഡ് ഐറ്റത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഹോളിവുഡ് ചിത്രം 'ബാര്‍ബി' തരംഗമാകുന്നതിനിടെ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെയിതാ ബാർബി തീമ്മില്‍ ഭക്ഷണ സാധനങ്ങൾ വിളമ്പുകയാണ് ഒരു കഫേ. ദില്ലിയിലെ കമല നഗറിലെ ഒരു കഫേയാണ് ബാർബി തീമ്മില്‍ മീല്‍സ് തയ്യാറാക്കിയത്.

ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഷെഫ് റിതികയുടെ ഉടമസ്ഥതയിലുള്ള 'കൊക്കോപോട്ട്സ്' എന്ന കഫേയാണ് പിങ്ക് നിറത്തിലുള്ള മീല്‍സ് തയ്യാക്കിയത്. പിങ്ക് ബർഗർ, ബബിൾഗം മിൽക്ക് ഷേക്ക്, പിങ്ക് സോസ് ഉള്ള ഫ്രൈകൾ എന്നിവയാണ് ഈ പിങ്ക് മീല്‍സില്‍ അടങ്ങിയിരിക്കുന്നത്. അതില്‍ ഏറെ ശ്രദ്ധ നേടിയത് പിങ്ക് ഷൂ ഡെസേർട്ട് തന്നെയാണ്. ഒരു ഫുഡ് ബ്ലോഗർ ഈ ബാർബി ചോക്ലേറ്റ് ഷൂ ഡെസേർട്ട് കഴിച്ചതിന്‍റെ അനുഭവം ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ചോക്ലേറ്റ് സോസും ജെല്ലികള്‍ നിറഞ്ഞ ഒരു ചെറിയ പിങ്ക് ഹാൻഡ്‌ബാഗും ഈ പിങ്ക് ഷൂ ഡെസേർട്ടിനൊപ്പം ഉണ്ട്. 349 രൂപയാണ് ഈ ബാർബി മീല്‍സിന്‍റെ വില. 

View post on Instagram

ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകളുമായി രംഗത്തെത്തിയതും. ബാര്‍ബി പ്രേമികള്‍ക്ക് സംഭവം ശരിക്കും ഇഷ്ടപ്പെട്ടു. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്നൂ എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.

View post on Instagram

Also Read: പതിവായി ഈ പഴങ്ങള്‍ കഴിക്കൂ, അറിയാം ആരോഗ്യ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം