വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം നിങ്ങള്‍ മുറിക്കുമ്പോള്‍ അതിനകത്തുളള ജ്യൂസ് വരെ കൈയിലാകും അല്ലേ? എന്നാല്‍ കഴിഞ്ഞ ട്വിറ്ററിലൂടെ വൈറലായ വീഡിയോയില്‍ മാതളനാരങ്ങ മുറിക്കുന്നത് ഒന്ന് കണ്ടു നോക്കൂ. 

മരത്തില്‍ വെച്ച് തന്നെ മാതളം മുറിക്കുന്നത് വീഡിയോയില്‍ കാണാം. കൈയില്‍ ഒരു തുള്ളി ജ്യൂസ് അകാതെ , ആറ് പാളികളായി മാതളം കിട്ടുകയും ചെയ്യും. 2.8 മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.