ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ചെമ്മീൻ പ്രിയരാണോ? എങ്കില്‍ നല്ല ടേസ്റ്റില്‍ ചെമ്മീൻ മാങ്ങാ പെരട്ട് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെമ്മീൻ - 1 കപ്പ് 
പുളിയുള്ള പച്ചമാങ്ങ - 1/2 കപ്പ് 
തേങ്ങ - 1/2 കപ്പ് 
പച്ചമുളക് - 2 എണ്ണം 
ജീരകം - 1 സ്പൂൺ
മഞ്ഞൾപൊടി- ആവശ്യത്തിന്
ഉപ്പ് - 1 സ്പൂൺ 
എണ്ണ - 2 സ്പൂൺ 
കടുക് - 1 സ്പൂൺ 
ചുവന്ന മുളക് - 2 എണ്ണം 
കറിവേപ്പില - 2 തണ്ട്
വെള്ളം - 1 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം

ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു മാറ്റിവയ്ക്കുക. അതിനുശേഷം കുറച്ചു പുളിയുള്ള പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾപൊടി എന്നിവ നന്നായിട്ട് അരച്ചു മാറ്റിവയ്ക്കുക. ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിൽ കടുക്, ചുവന് മുളക്, കറിവേപ്പില എന്നിവ ചേർത്തു നല്ലതുപോലെ ഒന്ന് മൂപ്പിച്ചതിനു ശേഷം അതിലേയ്ക്ക് പച്ചമാങ്ങയും ചെമ്മീനും അരച്ചു വെച്ചിട്ടുള്ള അരപ്പും ഉപ്പും കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിച്ച് ഒന്ന് നന്നായിട്ട് മിക്സ് ചെയ്ത് വെള്ളം നന്നായി വറ്റി ഇതിലേയ്ക്ക് ചേരണം. ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷാണിത്.

Also read: കൊതിയൂറും നല്ല നാടൻ ചെമ്മീൻ കറി തയ്യാറാക്കാം; റെസിപ്പി