ദില്ലിയിലെ ഏറെ പ്രസിദ്ധമായ തട്ടുകട വിഭവങ്ങളുടെ ചിത്രങ്ങളാണ്  പ്രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പാനീപൂരി, പപ്പടി ചാട്ട്, ഛോലേ ഭട്ടൂരെ എന്നീ വിഭവങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്‍റ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ ദില്ലി സന്ദര്‍ശനത്തിനിടെ പ്രീതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദില്ലിയിലെ ഏറെ പ്രസിദ്ധമായ തട്ടുകട വിഭവങ്ങളുടെ ചിത്രങ്ങളാണ് പ്രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പാനീപൂരി, പപ്പടി ചാട്ട്, ഛോലേ ഭട്ടൂരെ എന്നീ വിഭവങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

ദില്ലിയില്‍ വന്നിട്ട് ഈ വിഭവങ്ങള്‍ നഷ്ടപ്പെടുത്തുക സാധ്യമല്ലെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രീതി കുറിച്ചത്. തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

1.31 ലക്ഷം പേരാണ് പ്രീതിയുടെ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അടുത്ത തവണ ദില്ലിയിലെ ചാന്ദിനി ചൗക്കിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വരണമെന്ന് പ്രീതിയുടെ ഒപ്പമുള്ള സുഹൃത്തും ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറുമായ ഷാഗുന്‍ഖന്ന കമന്റ് ചെയ്തിട്ടുണ്ട്.

View post on Instagram

ഭര്‍ത്താവ് ജീനിനൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി എന്ന വിവരം അടുത്തിടെയാണ് പ്രീതിയും ഭര്‍ത്താവും അറിയിച്ചത്. എന്നാല്‍ കുട്ടികളുടെ കൂടുതല്‍ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ഇരുവരും പരസ്യായി പങ്കുവയ്ക്കാറില്ല. 

Also read: പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...