ബോളിവുഡ് ‍നടി പ്രിയങ്ക ചോപ്ര വ്യായാമത്തിന് മാത്രമല്ല ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ്. ശരീരം ആരോ​ഗ്യത്തോടെയിരിക്കാൻ ക്യത്യമായി വ്യായാമവും ഡയറ്റും ചെയ്തു വരുന്ന നടിയാണ് പ്രിയങ്ക. പച്ചക്കറികളും പഴങ്ങളുമാണ് പ്രിയങ്ക ഏറ്റവും കൂടുതൽ കഴിക്കാറുള്ളത്. വെജിറ്റബിൾ സാലഡും നാരുകള്‍ ധാരളമടങ്ങിയ ഭക്ഷണങ്ങളുമാണ് പ്രിയങ്കയുടെ ഡയറ്റ് പ്ലാനിലെ പ്രധാന ഭക്ഷണങ്ങൾ‌.

ദിവസവും കുറ‍ഞ്ഞത് 10 ​ഗ്ലാസ് വെള്ളമെങ്കിലും താരം കുടിക്കാറുണ്ട്. രാവിലെയും വെെകിട്ടും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്ന് വ്യുമൺ ഹെൽത്ത് എന്ന മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു. ക്യത്യമായി ഡയറ്റ് ചെയ്യുന്നതോടൊപ്പം തന്നെ എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.

 ചോക്ലേറ്റ്, പിസ, ബർ​ഗർ, സാൻവിച്ച് തുടങ്ങി ഭക്ഷണങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടമാണ്. ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാറുണ്ടെന്നും അത് പോലെ വർക്കൗട്ട് ചെയ്യാറുണ്ടെന്നും പ്രിയങ്ക പറയുന്നു. രാവിലെ
ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയും ഡാലുമാണ് കഴിക്കാറുള്ളതെന്നും പ്രിയങ്ക പറഞ്ഞു.