ന്യൂയോര്‍ക്കില്‍ പുതുതായി തുടങ്ങിയ തന്റെ റെസ്റ്റോറന്‍റിന്റെ വിശേഷങ്ങള്‍ വീണ്ടും പങ്കുവച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 'സോന' എന്ന് പേരിട്ട റെസ്റ്റോറന്‍റിന്‍റെ  ഇന്റീരിയര്‍ ചിത്രം താരം നേരത്തെ പങ്കുവച്ചിരുന്നു. ആരാധകരും താരങ്ങളും അടക്കം ധാരാളം പേരാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി അന്ന് രംഗത്തെത്തിയത്. 

ഇപ്പോഴിതാ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ കൊണ്ടും ആളുകളുടെ പ്രശംസ നേടുകയാണ് ഈ ഇന്ത്യന്‍ റെസ്റ്റോറന്‍റ്.  നിരവധിപ്പേരാണ് റെസ്റ്റോറന്‍റിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി എത്തിയത്. പ്രിയങ്കക്കൊപ്പം സുഹൃത്ത് മനേഷ് ഗോയാലും ചേര്‍ന്നാണ് റെസ്റ്റോറന്‍റ്  ആരംഭിച്ചത്. 

 

 

ഇന്ത്യന്‍ വെസ്റ്റേണ്‍ ഫ്യൂഷനാണ് ഭക്ഷണത്തിന്‍റെ പ്രത്യേകത. ഷെഫ് ഹരി നായക് ആണ് രുചികള്‍ക്ക് പിന്നില്‍. വിഭവങ്ങളുടെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SONA (@sonanewyork)

 

 

കേരളാ റൈസ്, മസാല ദോശ, ഗോവന്‍ മീന്‍കറി, അപ്പം, കുറുമ എന്നിങ്ങനെ തനി നാടന്‍ വിഭവങ്ങള്‍ക്ക് ഒരു യൂറോപ്യന്‍ ടച്ച് നല്‍കിയിട്ടുണ്ട്. പാനിപൂരിക്കുള്ളിലെ മസാല പാനിയ്ക്ക് പകരം മറ്റ് ചില പരീക്ഷണ കൂട്ടുകള്‍ നിറച്ചാണ് ഇവിടെ വിളമ്പുന്നത്.

 

ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളാണ് റെസ്റ്റോറന്‍റിന്റെ ഇന്റീരിയറിനെ ഭംഗിയാക്കുന്നത്. റെസ്റ്റോറന്‍റിന് 'സോന' എന്ന പേര് തെരഞ്ഞെടുത്തതിനുള്ള കാരണവും പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സോനാ എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ത്ഥം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന വാക്കാണ് ഇതെന്നും പ്രിയങ്ക തമാശയായി കുറിച്ചു.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by harinayak (@harinayak)

 

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? കലോറി കുറഞ്ഞ സ്‌നാക്‌സ് പരിചയപ്പെടുത്തി സോനം കപൂര്‍...