പ്രിയങ്കയും സഹോദരനായ രാഹുല്‍ ഗാന്ധിയും ഒരുമിച്ചുള്ള വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്. നേതാക്കള്‍ എന്നതില്‍ അപ്പുറം സാധാരണക്കാരോട് സംസാരിക്കാനും ഇടപെടാനുമെല്ലാം ഇരുവര്‍ക്കും സവിശേഷമായ കഴിവുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലും പരക്കെയുള്ള അഭിപ്രായം.

കര്‍ണാടക സന്ദര്‍ശനത്തിനിടെ റെസ്റ്റോറന്‍റിലെ അടുക്കളയില്‍ കയറി ദോശ തയ്യാറാക്കി കഴിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൈസൂരുവിലൂടെയുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയുടെ രസകരമായ പ്രവര്‍ത്തി. ഇതിന്‍റെ വീഡിയോ പ്രിയങ്ക തന്നെയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

കാഴ്ചയില്‍ ഒരു സാധാരണ റെസ്റ്റോറന്‍റ് ആണിത്. കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമെത്തിയ പ്രിയങ്ക റെസ്റ്റോറന്‍റിന് അകത്തെത്തിയതോടെ ആരെയും കൂടെ കൂട്ടാതെ തന്നെ അടുക്കളയിലേക്ക് കയറുകയായിരുന്നു.

ശേഷം റെസ്റ്റോറന്‍റ് ജീവനക്കാരോടും പാചകം ചെയ്യുന്നയാളോടും മറ്റും സ്നേഹസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇവിടത്തെ അടുക്കളയിലുള്ള വലിയ ദോശക്കല്ലില്‍ മാവ് പരത്തി ദോശയുണ്ടാക്കുകയാണ്. ഇതിനായി ജീവനക്കാരുടെ നിര്‍ദേശങ്ങളും തേടുന്നുണ്ട്. 

ശേഷം ദോശ തയ്യാറാക്കി അത് പാകം ആയോ എന്ന് പരിശോധിച്ച് അത് മുഴുവനായി പാകം ചെയ്തെടുക്കുന്നുണ്ട്. ഇതുകഴിഞ്ഞ് പുറത്ത് ഡൈനിംഗില്‍ തന്നെയിരുന്ന് ഈ ദോശ കഴിക്കുന്നതും വീഡിയോയില്‍ കാണാം. പ്രിയങ്ക തനിയെ അല്ല കൂടെ വന്നവരും അടക്കം എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് ചുറ്റുമാണെങ്കില്‍ കുട്ടികളെയാണ് കാണുന്നത്. ഇവരോട് കുശലപ്രശ്നങ്ങള്‍ നടത്തിക്കൊണ്ടാണ് പ്രിയങ്ക ഭക്ഷണം കഴിക്കുന്നത്. 

രണ്ടര ലക്ഷത്തിലധികം പേരാണ് ട്വിറ്ററില്‍ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസകരമായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

പ്രിയങ്കയും സഹോദരനായ രാഹുല്‍ ഗാന്ധിയും ഒരുമിച്ചുള്ള വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്. നേതാക്കള്‍ എന്നതില്‍ അപ്പുറം സാധാരണക്കാരോട് സംസാരിക്കാനും ഇടപെടാനുമെല്ലാം ഇരുവര്‍ക്കും സവിശേഷമായ കഴിവുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലും പരക്കെയുള്ള അഭിപ്രായം. ഇക്കാരണം കൊണ്ട് തന്നെയാണ് ഇവരുടെ വീഡിയോകൾ പലപ്പോഴും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നതും.

Also Read:- 'നിങ്ങളുടേത് കൊതിപ്പിക്കുന്ന ബന്ധം'; വിവാഹവാര്‍ഷികത്തില്‍ ശാലിനി പങ്കുവച്ച ഫോട്ടോ

വാളയാർ ദേശീയപാതയിൽ കാർബൺ ഡൈഓക്സൈഡ് നിറച്ച ടാങ്കറിൽ വാതകചോർച്ച| Walayar| Tanker leak