വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്.

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി വളരാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. മുട്ട

മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവശ്യ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ഉണ്ടെങ്കില്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

2. ചിക്കന്‍

ചിക്കന്‍ കഴിക്കുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം ചിക്കനില്‍ നിന്നും 31 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. അതിനാല്‍ ചിക്കന്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

3. നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ചിയാ സീഡ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും തലമുടി വളരാന്‍ ഗുണം ചെയ്യും.

4. പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

5. പാലുല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ചീസ് തുടങ്ങിയ പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

6. മത്സ്യം

പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.