ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് റഷീദ പി കെ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾക്ക് കൊടുത്തുവിടാൻ ഒരു ഹെൽത്തി സ്നാക്ക്സ് റെഡിയാക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് മത്തൻ ഇലയട എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • മത്തൻ 1/4 കപ്പ്
  • വെള്ളം അര​ ഗ്ലാസ്
  • അരിപൊടി 3/4 കപ്പ്
  • ‌ശർക്കര 2 കപ്പ്
  • ചെറുപയർ 1/4 കപ്പ്
  • കടലപ്പപരിപ്പ് 4 സ്പൂൺ
  • തേങ്ങ 1/2 കപ്പ്
  • അണ്ടിപരിപ്പ് 10 എണ്ണം
  • ബദാം 10 എണ്ണം
  • ഏലയ്ക്ക 1 എണ്ണം
  • ചെറിയ ജീരകം 1/4 സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • വാഴയില

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർ, പകുതി കടലാപരിപ്പ് എന്നിവ നാല് മണിക്കൂർ കുതിർത്തു വേവിച്ചെടുക്കാം. ഇതിലേക്കു അല്പം ഉപ്പും മധുരത്തിനു ശർക്കപനിയും ചേർത്ത് കുറച്ചു തേങ്ങ ചിരവിയത്, നട്സ്, ഏലയ്ക്കപ്പൊടി അല്പം നല്ല ജീരകം ചേർത്ത് ഡ്രൈ ആക്കിയെടുക്കുക. മത്തങ്ങ നുറുക്കി വേവിച്ചു ഇതിൽ ആവശ്യത്തിന് ഉപ്പും ചേർത്തു 3/4 കപ്പ് അരിപൊടി ചേർത്ത് കുഴച്ചെടുക്കുക. ശേഷം വാഴയിലയിൽ പരത്തി 10 മിനിറ്റ് അവിയിൽ വേവിച്ചടുക്കുക.

💯ഇതുവരെ കഴിച്ചിട്ടില്ലാത്ത കുട്ടികൾക്ക് കൊടുത്തുവിടാൻകിടിലൻ#healthy#protein snacks@Easycooking

ബാക്കി വന്ന ദോശമാവ് കൊണ്ട് രുചികരമായ കുഴി പനിയാരം തയ്യാറാക്കാം; റെസിപ്പി