Asianet News MalayalamAsianet News Malayalam

അതിശയിപ്പിക്കും പർപ്പിൾ കാബേജിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ

പർപ്പിൾ കാബേജിന് പച്ച കാബേജിനേക്കാൾ പോഷകഗുണമുണ്ട്. കാരണം അതിൽ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 

purple cabbage benefits and how to use it-rse-
Author
First Published Oct 12, 2023, 6:58 PM IST

പർപ്പിൾ കാബേജ് ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ അധികം പേരും. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. കലോറി കുറവാണെന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് പർപ്പിൾ‌ കാ​ബേജ്. 

പർപ്പിൾ കാബേജിന് പച്ച കാബേജിനേക്കാൾ പോഷകഗുണമുണ്ട്. കാരണം അതിൽ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയും പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങൾ നിറഞ്ഞ പർപ്പിൾ കാബേജിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം സന്തുലിതമാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. പർപ്പിൾ കാബേജിൽ വിറ്റാമിൻ സി, കെ, കാൽസ്യം, മാംഗനീസ്, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

പർപ്പിൾ കാബേജിലെ ഡയറ്ററി ഫൈബർ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ (എസ്‌സിഎഫ്‌എ) പോലുള്ള പ്രധാന മൈക്രോബയൽ മെറ്റബോളിറ്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പർപ്പിൾ കാബേജ് ശരീരത്തിൽ നാരുകൾ കൂടുതലുള്ളതിനാൽ അധിക ഈസ്ട്രജനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. 

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പർപ്പിൾ കാബേജ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. ഇവ സാലഡുകൾക്കൊപ്പവും പച്ചയ്ക്കും കഴിക്കാം. വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറിയായതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. പർപ്പിൾ കാബേജിലെ ഫൈബർ സാന്നിധ്യം ദഹനത്തെ മെച്ചപ്പെടുത്തും. മറ്റൊന്ന്, അൾസർ തടയാനായി പർപ്പിൾ കാബേജ് ജ്യൂസായോ സൂപ്പായോ കുടിക്കാം.‌ 

Read more കാഴ്ചശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios