ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ലേഖ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

റാഗി കൊണ്ടൊരു ഹെല്‍ത്തി ഇഡ്ഡലി അല്ലെങ്കില്‍ ദോശ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

റാഗി- 2 കപ്പ് 
ഉഴുന്ന്- 1 കപ്പ് 
ഉലുവ- 1 ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

1) 2 കപ്പ് റാഗി, 1 കപ്പ് ഉഴുന്ന് പരിപ്പ് എടുക്കുക, 1 ടീസ്പൂൺ ഉലുവ ചേർത്ത് ഒരു പാത്രത്തിൽ ഇടുക.
2) ഇത് 2-3 തവണ വെള്ളത്തിൽ കഴുകി വെള്ളം കളയുക.
3) കഴുകിയ റാഗിയും ഉഴുന്ന് പരിപ്പും വെള്ളത്തിൽ 8-10 മണിക്കൂർ നന്നായി കുതിരാൻ വെക്കുക.
4) കുതിർന്ന ഉഴുന്ന് പരിപ്പും റാഗിയും അരച്ച് മാവ് തയ്യാറാക്കുക.
5) ഈ മാവ് 7-8 മണിക്കൂർ ഫെർമെന്റേഷൻ വയ്ക്കുക.
6) ഇതിന് ശേഷം മാവ് പൊങ്ങി വരും. ആവശ്യമായ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക.
7) ഈ മാവുപയോഗിച്ച് ദോശ/ ഇഡ്ഡലി ഉണ്ടാക്കി ചട്നിയുമായി കഴിക്കാവുന്നതാണ്. 

View post on Instagram

Also read: ഡയറ്റ് ചെയ്യുന്നവര്‍ക്കായി ഹെല്‍ത്തി ഓട്‌സ് കട്‌ലറ്റ്; റെസിപ്പി