വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളുംഅടങ്ങിയ ഉണക്കമുന്തിരി തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Add Asianetnews as a Preferred SourcegooglePreferred

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ അകാലനരയെ തടയാനും സഹായിക്കും. വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും സഹായിക്കും.

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ആറ് ഗുണങ്ങള്‍

youtubevideo