Asianet News MalayalamAsianet News Malayalam

ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കുന്നത് ശീലമാക്കൂ

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഏലയ്ക്ക ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കുന്നു. 

reasons how cardamom can be beneficial for our health
Author
Trivandrum, First Published Dec 1, 2019, 2:45 PM IST

ഏലയ്ക്കയെ നിസാരമായി കാണേണ്ട. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള സുഗന്ധ വ്യജ്ഞനമാണ് ഏലയ്ക്ക. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഏലയ്ക്ക ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കുന്നു. വിഷാദ രോഗത്തെ തടയനുള്ള കഴിവ് ഏലയ്ക്കക്കുണ്ട്. 

ആസ്ത്മ, ബ്രോങ്കൈറ്റീസ് എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങളെ തടയാന്‍ ദിവസവും ഏലയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.ഏലയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്..

ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും ഏലയ്ക്ക സഹായിക്കും. ഏലയ്ക്കാ വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഓരോ ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റുകയും ചെയ്യുന്നു.

 അല്‍പ്പം ഏലയ്ക്ക പൊടിച്ച് ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. വായ്‌നാറ്റം, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളോട് പോരാടാൻ ഏലയ്ക്കയിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ സഹായിക്കും.

മോണയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് തടയാനും ഏലയ്ക്ക മികച്ചൊരു മരുന്നാണ്. 
എട്ടാഴ്ച്ച സ്ഥിരമായി ഏലയ്ക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ ഉയർത്താൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios