Asianet News MalayalamAsianet News Malayalam

പതിവായി ഒരു വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് വാഴപ്പഴം. വിറ്റാമിന്‍ സി,  ബി6, പൊട്ടാസ്യം,  ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇവ. ദിവസവും ഒരു വാഴപ്പഴം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

reasons to eat a banana daily
Author
First Published Aug 5, 2024, 9:36 PM IST | Last Updated Aug 6, 2024, 9:14 AM IST

ദിവസവും ഓരോ  വാഴപ്പഴം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് വാഴപ്പഴം. വിറ്റാമിന്‍ സി,  ബി6, പൊട്ടാസ്യം,  ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇവ. ദിവസവും ഒരു വാഴപ്പഴം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം പതിവാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ദഹനം 

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വാഴപ്പഴം ഉത്തമം തന്നെ. മലബന്ധത്തെ അകറ്റാനും ഗ്യാസിനെ നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും ഇവ സഹായിക്കും. 

3. ഊര്‍ജം 

ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. 

4. കൊളസ്‌ട്രോള്‍ 

വാഴപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്.  ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും.

5. മാനസികാരോഗ്യം 

പതിവായി വാഴപ്പഴം കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും സഹായിക്കും. 

6. എല്ലുകളുടെ ആരോഗ്യം 

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബനാന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

7. അമിത വണ്ണം 

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

8. ചര്‍മ്മം 

വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios