ജലാംശം നിറഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി, നാരുകള്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. 

പിങ്ക്, വൈറ്റ്, യെല്ലോ തുടങ്ങി പല നിറങ്ങളില്‍ കാണപ്പെടുന്ന രുചികരമായ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലാംശം നിറഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി, നാരുകള്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. 

നാരുകള്‍ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും.

വിറ്റാമിന്‍ സി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്കും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ കലോറിയും കുറവാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഗ്യാസ് കയറി വയര്‍ വീര്‍ക്കുക, മലബന്ധം; പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

youtubevideo