ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ജാതിക്ക ചായ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. കറികൾക്ക് രുചിയും മണവുമൊക്കെ കിട്ടുന്നതിനായി പലരും പതിവായി ജാതിക്ക ഉപയോഗിക്കാറുണ്ട്. ഫൈബര്‍, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് , വിറ്റാമിന്‍ ബി എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിലടങ്ങിയിരിക്കുന്നു.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ജാതിക്ക ചായ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അറിയാം ജാതിക്ക ചായയുടെ ഗുണങ്ങള്‍...
ഒന്ന്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ജാതിക്ക ചായ. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
രണ്ട്...
ഫൈബര്‍ ധാരാളം അടങ്ങിയ ജാതിക്ക ചായ ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാനും മലബന്ധം, വയറ് കെട്ടിവീര്‍ക്കുന്നത്, ഗ്യാസ്ട്രബിള്‍ എന്നീ പ്രശ്‌നങ്ങളെ തടയാനും സഹായിക്കും.
മൂന്ന്...
സ്ട്രെസ് കുറയ്ക്കാനും നല്ല രീതിയില്‍ ഉറക്കം ലഭിക്കാനും ജാതിക്ക ചായ പതിവായി കുടിക്കാം.
നാല്...
ശരീരവേദനയകറ്റാനും ജാതിക്ക ചായ സഹായകമാണ്.
അഞ്ച്...
ക്ഷീണം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടാനും ജാതിക്ക ചായ പതിവാക്കുന്നത് നല്ലതാണ്.
ആറ്...
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉഷാറാക്കാനും ജാതിക്കയ്ക്കാവും. ഓര്‍മ്മശക്തി നിലനിര്‍ത്താനും ജാതിക്ക ചായ സഹായിക്കും.
ഏഴ്...
ജാതിക്കയിലടങ്ങിയിരിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ജാതിക്ക ചായ കുടിക്കാം.
എട്ട്...
ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ജാതിക്ക ചായ നിങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍...
