ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ആഹാരത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണമാണ് നല്ല ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ആഹാരത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
തുടക്കത്തിലെ പറഞ്ഞതുപോലെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അതിനാല്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
രണ്ട്...
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
നാല്...
കോശങ്ങൾക്കുള്ളിൽ ദ്രാവകത്തിന്‍റെ അളവ് നിലനിർത്താനും നിർജ്ജലീകരണം തടയാനും പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു.
പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. വാഴപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. തണ്ണിമത്തന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണ്ണിമത്തനിൽ നല്ല അളവിൽ , വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
3. തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരില്‍ കാത്സ്യവും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു.
4. ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാൻ പതിവായി ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയില്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
Also Read: കുട്ടികൾക്ക് ഈന്തപ്പഴം നൽകാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

