Asianet News MalayalamAsianet News Malayalam

പ്രഭാതഭക്ഷണത്തിൽ 'മുട്ട' ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം...

പ്രമേഹമുള്ളവർ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ വ്യക്തമാക്കുന്നത്. കാരണം, മുട്ട കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. 

Reasons You Should Eat Eggs for Breakfast
Author
Trivandrum, First Published May 12, 2020, 9:21 AM IST

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് 'മുട്ട'. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. പ്രഭാതഭക്ഷണത്തിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

 പ്രമേഹമുള്ളവർ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് 'അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ' വ്യക്തമാക്കുന്നത്. കാരണം, മുട്ട കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. 

മുട്ട കഴിക്കുന്നതിലൂടെ ഊര്‍ജ്ജനില നിലനിര്‍ത്താനും തളര്‍ച്ച, ക്ഷീണം എന്നിവ മാറ്റാനും സഹായിക്കുന്നു. അത് മാത്രമല്ല, വിശപ്പ് കുറയ്‌ക്കാന്‍ സഹായിക്കുകയും പിന്നീടുള്ള സമയം ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണം വരുത്താനും സഹായിക്കും. 

മുട്ടയിൽ കാണപ്പെടുന്ന ആവശ്യ പോഷകമായ 'കോളിൻ' തലച്ചോറിന്റെ വികാസത്തെയും പ്രവർത്തനത്തെയും ഉത്തേജിപ്പിക്കുന്നു. (ഉപാപചയ പ്രവർത്തനത്തെ ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു പോഷകമാണ് 'കോളിൻ' ). ആന്റി ഓക്‌സിഡന്റായ 'ല്യൂട്ടിന്‍' മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തിവർധിപ്പിക്കാൻ സഹായിക്കുന്നു.  അതോടൊപ്പം, തിമിരം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

പുഴുങ്ങിയ മുട്ട തോട് കളയാം ഈസിയായി; ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ....

Follow Us:
Download App:
  • android
  • ios