സാമന്ത എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റെസ്റ്റോറെന്‍റിലെ മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്' എന്ന ക്യാപ്ഷനോടെയാണ് സാമന്ത ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

റെസ്റ്റോറെന്‍റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. എങ്ങനെയും ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഇതിനിടയില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പപ്പടത്തിന് 'ഏഷ്യന്‍ നാച്ചോസ്' എന്ന് പേരിട്ട് വെട്ടിലായിരിക്കുകയാണ് ഒരു മലേഷ്യന്‍ റെസ്റ്റോറെന്‍റ്. 

സാമന്ത എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റെസ്റ്റോറെന്‍റിലെ മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്' എന്ന ക്യാപ്ഷനോടെയാണ് സാമന്ത ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു പാത്രത്തില്‍ നിറയെ പപ്പടവും അരികില്‍ സോസുമടങ്ങുന്ന ചിത്രമാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. പപ്പടം, അവക്കാഡോ, ടാമരിന്‍ഡ് സല്‍സ, ക്രിസ്പി ഷാലറ്റ്‌സ് എന്നിവ അടങ്ങുന്നതാണ് 'ഏഷ്യന്‍ നാച്ചോസ്' എന്ന് മെനുവില്‍ വ്യക്തമാക്കുന്നു. 

Scroll to load tweet…

ഏകദേശം 500 രൂപയാണ് ഈ 'ഏഷ്യന്‍ നാച്ചോസ്'-ന് റെസ്റ്റോറെന്‍റ് ഈടാക്കുന്ന വില. 'Snitch by the Thieves'എന്ന ഈ റെസ്റ്റോറെന്‍റ് മലേഷ്യയില്‍ ആണെന്ന് പലരും കമന്‍റ് ബോക്സില്‍ സ്ഥിരീകരിച്ചു. എന്തായാലും ഈ ട്വീറ്റ് പങ്കുവച്ച് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ സംഭവം വൈറലായി. 4.37 ലക്ഷം പേരാണ് ട്വീറ്റ് ഇതു വരെ കണ്ടത്. 89,000 പേര്‍ ട്വീറ്റ് ലൈക്കും ചെയ്തു.

Scroll to load tweet…

വിഭവത്തിന് ഈടാക്കുന്ന ഉയര്‍ന്ന വിലയെയും പപ്പടത്തിന് നല്‍കിയ പേരിനെയും ട്രോളി ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഏഷ്യന്‍ നാച്ചോസ് അല്ല നല്ല തനി നാടന്‍ പപ്പടം ആണെന്നാണ് ഒരാളുടെ കമന്‍റ്. പപ്പടത്തോട് ഈ ക്രൂരത വേണ്ടായിരുന്നു എന്നാണ് പലരും കമന്‍റ് ചെയ്തത്. ഇത് പകല്‍ കൊള്ളയാണെന്നും, യഥാര്‍ത്ഥ പേര് പറയാതെ പറ്റിച്ചതാണെന്നും പലരും വിമര്‍ശിച്ചു.

Also Read: ഹൃദയാഘാതം; അവഗണിക്കരുത് ഈ ആറ് അപകട ഘടകങ്ങൾ...