ലണ്ടനിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം വീഡിയോ പങ്കുവച്ചത്. 

ക്രിക്കറ്റിനെപ്പോലെ തന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല രുചികരമായ ഭക്ഷണം. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

സച്ചിന്‍റെ മകള്‍ സാറയും തന്‍റെ പാചക പരീക്ഷണങ്ങളുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മോച്ച തയ്യാറാക്കുന്നതിന്റെയും കോഫിയുടെയും കേക്കുകളുടെയുമെല്ലാം ചിത്രങ്ങളും വീഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ താമസമാക്കിയ സാറയെ കഴിഞ്ഞ ദിവസം സച്ചിന്‍ സന്ദര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ ലണ്ടനിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം വീഡിയോ പങ്കുവച്ചത്. തക്കാളി ചേര്‍ത്ത് തയ്യാറാക്കിയ പാസ്തയുടെ വീഡിയോ ആണ് സച്ചിന്‍ പങ്കുവച്ചത്. 'രുചികരമായ പാസ്തയാണിത്. എപ്പോഴും വലിയ റെസ്റ്റോറന്‍റുകളില്‍ പോകേണ്ടതില്ല. ഇത് ചെറിയൊരു റെസ്റ്റോറന്റാണ്. പക്ഷേ, ഭക്ഷണം ഏറെ രുചികരമാണ്. അതുകൊണ്ടാണ് ഇവിടെ വന്നത്'- വീഡിയോയില്‍ സച്ചിന്‍ പറഞ്ഞു. സാറയാണ് ഈ റെസ്റ്റോറന്‍റ് തന്നോട് ശുപാര്‍ശ ചെയ്തതെന്നും സച്ചിന്‍ പറയുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: അസിഡിറ്റിയെ തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...