നിങ്ങള്‍ക്ക് വട പാവ് എങ്ങനെ കഴിക്കാനാണ് ഇഷ്ടം? എന്നായിരുന്നു ചോദ്യം. തുടര്‍ന്ന് ഉത്തരത്തിനായി മൂന്ന് ചോയ്‌സും രഹാനെ തന്നെ നല്‍കിയിരുന്നു. വട പാവും ചായയും, വട പാവും ചട്ണിയും, വട പാവ് മാത്രം എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. നിരവധി പേരാണ് രസകരമായ ട്വീറ്റിനോട് പ്രതികരണമറിയിച്ചത്
കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെ ഒരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. കൂടെ ഒരു ചോദ്യവും. തിരക്കുള്ള തെരുവിലൂടെ കയ്യിലൊരു വട പാവും പിടിച്ച് നടക്കുന്ന തന്റെ തന്നെ ചിത്രമായിരുന്നു രഹാനെ ട്വീറ്റ് ചെയ്തത്. ചോദ്യമാകട്ടെ, കയ്യിലുണ്ടായിരുന്ന വട പാവിനെക്കുറിച്ചും.
നിങ്ങള്‍ക്ക് വട പാവ് എങ്ങനെ കഴിക്കാനാണ് ഇഷ്ടം? എന്നായിരുന്നു ചോദ്യം. തുടര്‍ന്ന് ഉത്തരത്തിനായി മൂന്ന് ചോയ്‌സും രഹാനെ തന്നെ നല്‍കിയിരുന്നു. വട പാവും ചായയും, വട പാവും ചട്ണിയും, വട പാവ് മാത്രം എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍.
നിരവധി പേരാണ് രസകരമായ ട്വീറ്റിനോട് പ്രതികരണമറിയിച്ചത്. ഇതിനിടെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ട് സച്ചിന്‍ രംഗത്ത് വന്നതോടെ ചര്‍ച്ച ചൂടുപിടിച്ചു. ആരെയും കൊതിപ്പിക്കുന്നതായിരുന്നു സച്ചിന്റെ കോംബോ.
വട പാവും ചുവന്ന ചട്ണിയും അല്‍പം ഗ്രീന്‍ ചട്ണിയും അല്‍പം പുളി ചട്ണിയുമായിരുന്നു സച്ചിന്‍ തന്റെ ഇഷ്ട കോംബോ ആയി പറഞ്ഞത്. സംഗതി കിടിലനാണെന്നായിരുന്നു രഹാനെയുടെ മറുപടി. സ്ട്രീറ്റ് ഫുഡുകളില്‍ വച്ചേറ്റവും ആരാധകരുള്ള ഭക്ഷണമാണ് വട പാവ് എന്ന് വേണമെങ്കില്‍ പറയാം. മുബൈയിലാണെങ്കില്‍ തെരുവുകളില്‍ സജീവമാണ് വട പാവ് സെന്ററുകള്‍.
വളരെ സോഫ്റ്റ് ആയ ബണ്ണിനിടയില്‍ ഉരുളക്കിഴങ്ങ് കൊണ്ടുള്ള മസാല വച്ചാണ് സാധാരണഗതിയില്‍ വട പാവ് തയ്യാറാക്കുന്നത്. ചൂടോടെ അല്‍പം ബട്ടര്‍ ചേര്‍ത്താണ് വട പാവിനായി ബണ്‍ ഒരുക്കുന്നതെങ്കില്‍ സംഗതി ഉഷാറാണ്. ചിലയിടങ്ങളില്‍ സവാള പൊടിയായി അരിഞ്ഞതും മസാലയ്‌ക്കൊപ്പം മേമ്പൊടിയായി ചേര്‍ക്കാറുണ്ട്. പല റെസിപ്പികളും വട പാവിനുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണാറുള്ളത് ഇത്തരത്തിലുള്ള വട പാവ് തന്നെയാണ്.
മുമ്പ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടയിലും സച്ചിന്‍ തനിക്ക് വട പാവിനോടുള്ള 'സ്‌പെഷ്യല്‍' ഇഷ്ടം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും വട പാവിനെക്കുറിച്ച് സച്ചിന്‍ സംസാരിച്ചതോടെ ട്വിറ്ററില്‍ തന്നെ ട്രെന്‍ഡിംഗ് ടോപിക് ആയി മാറിയിരിക്കുകയാണ് വട പാവ്.
