ബിസിനസിന്‍റെ തിരക്കുകള്‍ക്കിടയിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും ആരോഗ്യത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് മുകേഷ് അംബാനി. ഭാര്യ നിത അംബാനിയും അതുപോലെതന്നെയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാണ് മുകേഷ് അംബാനി. ബിസിനസിന്‍റെ തിരക്കുകള്‍ക്കിടയിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും ആരോഗ്യത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് മുകേഷ് അംബാനി. ഭാര്യ നിത അംബാനിയും അതുപോലെതന്നെയാണ്.

വെജിറ്റേറിയന്‍ ഭക്ഷണപ്രേമിയായ മുകേഷ് അംബാനിയുടെ ഭക്ഷണക്രമം എങ്ങനെയാണെന്ന് അറിയാമോ? ദാൽ, റൊട്ടി, ചോറ്, ഇഡ്ഡലി തുടങ്ങിയവയൊക്കെയാണ് മുകേഷ് അംബാനിയുടെ ഭക്ഷണക്രമത്തിലുള്ളത്. കൂടാതെ തായ് വിഭവങ്ങളോടും അദ്ദേഹത്തിന് ഇഷ്ടമാണ്. എല്ലാ ഞായറാഴ്ചകളിലും താൻ ഇഡ്ഡലി-സാമ്പാർ കഴിക്കാറുണ്ടെന്ന് നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രഭാതഭക്ഷണത്തില്‍ ഇഡ്ഡലി-സാമ്പാര്‍ എന്നിവയ്ക്കൊപ്പം ഒരു ഗ്ലാസ് പപ്പായ ജ്യൂസും ഉണ്ടാകും. അംബാനി കുടുംബത്തിലുള്ളവര്‍ എല്ലാവരും സസ്യാഹാരമാണ് പിന്‍തുടരുന്നത്. അതിനാല്‍ തന്നെ ഇവര്‍ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നു. 

റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയിലെ ഷെഫിന് പ്രതിമാസം 2 ലക്ഷം രൂപയാണ് ശമ്പളം. അതായത് വാർഷിക വരുമാനം 24 ലക്ഷം രൂപ. കൂടാതെ ആരോഗ്യ ഇൻഷുറൻസ്, കുടുംബാംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഏകദേശം 600-ഓളം ജീവനക്കാരാണ് അംബാനിയുടെ 27 നിലയുള്ള ആഡംബര വസതിയില്‍ ജോലിചെയ്യാനുള്ളത്. 

400,000 ചതുരശ്ര അടി വിസ്തീർണ്ണവും 570 അടി ഉയരവുമുള്ള ആന്‍റിലിയയിൽ മുകേഷ് അംബാനി, ഭാര്യ നിത, മക്കളായ അനന്ത്, ആകാശ്, മരുമക്കൾ ശ്ലോക, രാധിക, പേരക്കുട്ടി വേദ എന്നിവരാണ് താമസിക്കുന്നത്. ഈ വലിയ കെട്ടിടത്തിന്‍റെ 27-ാം നിലയിലാണ് അംബാനി താമസിക്കുന്നത്. 49 കിടപ്പുമുറികൾ, 168 പാർക്കിംഗ് സ്ഥലങ്ങൾ, ഒരു ബോൾറൂം, 80 സീറ്റുകളുള്ള തിയേറ്റർ, പൂന്തോട്ടങ്ങൾ, നീന്തൽക്കുളങ്ങൾ, ഒരു ആരോഗ്യ കേന്ദ്രം, ഒരു സ്പാ, ജിം, ഐസ്ക്രീം പാര്‍ലര്‍, ഒരു ക്ഷേത്രം, സ്നോ റൂം തുടങ്ങിയവയൊക്കെ ആന്‍റിലിയയിൽ ഉണ്ടത്രേ. 

Also read: ഗോള്‍ഡണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

youtubevideo