Asianet News MalayalamAsianet News Malayalam

'ഗോള്‍ഡ് പ്ലേറ്റഡ് കോഫി'; ഇത് ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്; സന്തോഷം പങ്കുവച്ച് സന ഖാന്‍

ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോള്‍ഡ് പ്ലേറ്റഡ് കോഫി കുടിക്കുന്ന സനയെ ആണ് ചിത്രത്തില്‍ കാണുന്നത്. 

Sana Khan Sipping Gold Plated Coffee
Author
Thiruvananthapuram, First Published Apr 1, 2021, 12:19 PM IST


മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹിതയായത്. സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി സന ഖാന്‍ നടത്തിയ പ്രസ്താവനയും ശേഷം താരത്തിന്‍റെ വിവാഹവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോള്‍ഡ് പ്ലേറ്റഡ് കോഫി കുടിക്കുന്ന സനയെ ആണ് ചിത്രത്തില്‍ കാണുന്നത്. ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ് കോഫിയാണിതെന്നും സന കുറിച്ചു. 

 

 

ബുർജ്‌ ഖലീഫയുടെ മുകളില്‍ വച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് അനസ് സെയ്ദ് സനയ്ക്കായി ഒരുക്കിയ സര്‍പ്രൈസ്. ഇതിന്‍റെ ചിത്രങ്ങളാണ് സന പങ്കുവച്ചത്. ഗോള്‍ഡ് പ്ലേറ്റഡ് കോഫിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. 

Sana Khan Sipping Gold Plated Coffee

 

അനസിനൊപ്പമുള്ള ഒരു സെല്‍ഫിയും സന പങ്കുവച്ചിട്ടുണ്ട്. നവംബർ 20ന് ആയിരുന്നു സന ഖാന്റെയും മുഫ്തി അനസ് സെയ്ദിന്റെയും വിവാഹം.

Sana Khan Sipping Gold Plated Coffee
 

Also Read: മുന്‍ ഭര്‍ത്താവിന്റെ സമ്മാനം; ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് മലൈക അറോറ...

Follow Us:
Download App:
  • android
  • ios