നടന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ആദ്യഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് പതിനെട്ട് വയസുള്ള ഒരു മകനുമുണ്ട്. 19 വര്‍ഷത്തോളം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യം 2017ലാണ് വേര്‍പിരിയുന്നത്

സിനിമകളില്‍ സജീവമല്ലെങ്കില്‍ കൂടി ബോളിവുഡ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലൈക അറോറ. തന്നെക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായുള്ള പ്രണയബന്ധമാണ് ഒരു പരിധി വരെ മലൈകയെ വീണ്ടും വാര്‍ത്തകളുടെ ലോകത്തിലെത്തിച്ചത്. 

നടന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ആദ്യഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് പതിനെട്ട് വയസുള്ള ഒരു മകനുമുണ്ട്. 19 വര്‍ഷത്തോളം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യം 2017ലാണ് വേര്‍പിരിയുന്നത്. തുടര്‍ന്നാണ് അര്‍ജുന്‍ കപൂറുമായുള്ള പ്രണയബന്ധം ചര്‍ച്ചകളില്‍ നിറഞ്ഞത്. 

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ഗോസിപ്പുകള്‍ നേരിടുന്നൊരു താരം കൂടിയായി മലൈക മാറിയിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി എല്ലാ വിശേഷങ്ങളും താരം തന്നെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രത്തിന് ഏറെ ആരാധക ശ്രദ്ധ ലഭിക്കുകയുണ്ടായി. 

തന്റെ മുന്‍ ഭര്‍ത്താവായ അര്‍ബാസ് തനിക്കായി അയച്ചുനല്‍കിയ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റ സ്‌റ്റോറിയായി മലൈക ചിത്രം പങ്കുവച്ചത്. ഒരു കൂട മാമ്പഴമായിരുന്നു ചിത്രത്തില്‍. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താണ് അര്‍ബാസ് മലൈകയ്ക്ക് മാമ്പഴമെത്തിച്ചത്. ഇതിന് നന്ദി കൂടി അറിയിച്ചായിരുന്നു മലൈകയുടെ സ്റ്റോറി. 

വളരെയധികം മാതൃകാപരമാണ് ഈ സൗഹൃദമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം കരുതലെടുക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് ആരോഗ്യകരമായ സൗഹൃദം തന്നെയാണെന്നാണ് ഇവരുടെ വാദം. ഏതായാലും ഇതെക്കുറിച്ച് കൂടുതലായി ഒന്നും പ്രതികരിക്കാന്‍ മലൈക തയ്യാറായിട്ടില്ല. 

Also Read:- പിറന്നാൾ പാർട്ടിയിൽ ആലിയ ധരിച്ചിരുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ...