ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയും ആരോഗ്യപ്രദമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. 

കൊറോണ വൈറസ് (coronavirus) ബാധയ്‌ക്കെതിരെയുള്ള ജാഗ്രത പുലര്‍ത്തിയാണ് ഇപ്പോള്‍ ജനജീവിതം. അതുകൊണ്ടുതന്നെ പ്രതിരോധശേഷി (immunity) കൂട്ടുന്നതിലും ആരോഗ്യ കാര്യങ്ങളിലും ആളുകള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ (food items) കൂടുതൽ ഉൾപ്പെടുത്തിയുള്ള ഡയറ്റാണ് (diet) ഇപ്പോള്‍ എല്ലാവരും പിന്തുടരുന്നത്. 

ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയും (Sania Mirza) ആരോഗ്യപ്രദമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. 'ഒരു പാത്രം നിറയെ ആരോഗ്യം' എന്ന ക്യാപ്ഷനോടെ പഴങ്ങളുടെ ചിത്രം ആണ് സാനിയ പങ്കുവച്ചത്. ആപ്പിള്‍, പേരയ്ക്ക, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

മുമ്പും തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ചിത്രം സാനിയ ആരാധകര്‍ക്കായി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ക്വാറന്‍റൈന്‍ സമയത്ത് ദക്ഷിണേന്ത്യന്‍ വിഭവമായ ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പം സാമ്പാറിന്റെയും തേങ്ങാ ചട്‌നിയുടെയും ചിത്രമാണ് സാനിയ പങ്കുവച്ചത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സാനിയയുടെ 35-ാം പിറന്നാള്‍. മകനും ഭര്‍ത്താവ് ഷോയിബ്‌ മാലിക്കിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

Also Read: ശീലമാക്കൂ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ