ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കണവ അഥവാ കൂന്തൾ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ഇതാ ആരെയും കൊതിപ്പിക്കുന്ന രുചിയില്‍ കൂന്തൾ നിറച്ചത് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
മീഡിയം സൈസ് കൂന്തൾ/ കണവ - 5 എണ്ണം വൃത്തിയാക്കിയത്
സവാള - 2 എണ്ണം
പച്ചമുളക് -1
വെളുത്തുളളി, ഇഞ്ചി പേസ്റ്റ്- ആവശ്യത്തിന്
തേങ്ങ -1/2 മുറി
മുളക് പൊടി -2 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ
മസാല പൊടി -1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചൂടായ പാനിൽ കുറച്ച് എണ്ണ ഒഴിക്കുക. ഇനി അതിലേയ്ക്ക് സവാളയും പച്ചമുളകും വെളുത്തുളളി- ഇഞ്ചി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. എന്നിട്ട് അതിലേയ്ക്ക് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് ആവിശ്യത്തിന് ഉപ്പും മസാലയും മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് മസാല റെഡി ആക്കാം. ശേഷം ഓരോ കൂന്തളിലും മസാല നിറച്ച ശേഷം ഈർക്കിൽ ഉപയോഗിച്ച് കുത്തി വയ്ക്കുക. ശേഷം ആവിയിൽ വച്ച് കൂന്തൾ വേവിക്കുക. എന്നിട്ട് കുറച്ച് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും മസാലയും കുറച്ച് വെള്ളവും ചേർത്ത മിശ്രിതത്തിൽ വേവിച്ചു വച്ച കൂന്തൾ ഇട്ടു പുരട്ടുവയ്ക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച ശേഷം കൂന്തൾ അതിൽ ഇട്ട് ചെറുതായി ഫ്രൈ ചെയ്തെടുക്കാം. ഇതോടെ സ്വാദിഷ്ടമായ കൂന്തൾ നിറച്ചത് റെഡി!
