വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

1. ചിയാ സീഡുകള്‍

ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയ ചിയ സീഡ്സ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. ഫ്‌ളാക്‌സ് സീഡുകള്‍

ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും.

3. മത്തങ്ങാ വിത്തുകൾ

മത്തങ്ങാ വിത്തുകളില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും.

4. എള്ള്

എള്ളില്‍ കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ എള്ളിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും.

5. സൂര്യകാന്തി വിത്തുകൾ

വിറ്റാമിന്‍ ഇ, ബി12, സെലീനിയം, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

6. ഉലുവ

നാരുകളാല്‍ സമ്പന്നമായ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.