നവപ്രീതിനെ മന്നത്തിലേക്ക് ക്ഷണിക്കുകയും ഷാരൂഖ് പിസയുണ്ടാക്കി നല്‍കുകയും ചെയ്തു. നവ്പ്രീത് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

ഇന്ത്യൻ സിനിമയുടെ കിങ് ഖാനായ ഷാരൂഖ് ഖാന് അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും താല്‍പര്യം ഏറെയാണ്. അദ്ദേഹത്തിന്‍റെ കൈകള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണം കഴിക്കുക എന്നത് ഏതൊരു ഷാരൂഖ് ഖാന്‍ ആരാധകന്റെയും സ്വപ്‌നമാണ്. ഇപ്പോഴിതാ മോഡലും ഫെമിന മിസ് ഇന്ത്യ 2017-ലെ മികച്ച അഞ്ച് മത്സരാര്‍ത്ഥികളിലൊരാളുമായ നവപ്രീത് കൗറിന് ആ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. 

നവപ്രീതിനെ മന്നത്തിലേക്ക് ക്ഷണിക്കുകയും ഷാരൂഖ് പിസയുണ്ടാക്കി നല്‍കുകയും ചെയ്തു. നവ്പ്രീത് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. മന്നത്ത് സന്ദര്‍ശിച്ചതിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായൊരു കുറിപ്പാണ് അവര്‍ പങ്കുവച്ചത്. അതിനൊപ്പം ഷാരൂഖിനൊപ്പമുള്ള സെല്‍ഫിയും ഷാരൂഖ് ഉണ്ടാക്കി നല്‍കിയ പിസ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഒരിക്കലും പോസ്റ്റ് ചെയ്യരുതെന്ന് വിചാരിച്ചതാണ്. പക്ഷെ സന്തോഷം കൊണ്ട് എനിക്കതിന് കഴിയുന്നില്ല എന്നും നവപ്രീത് കുറിച്ചു. അത്രയും സുപ്രധാനമായൊരു ദിവസത്തിന്റെ ഓര്‍മ്മയാണിത്. മന്നത്തില്‍ ചിലവഴിക്കാന്‍ കഴിഞ്ഞത് അനുഗ്രഹീതമായ ദിവസമാണെന്നും അവര്‍ പറഞ്ഞു. 

വെജ് പിസയാണ് കിങ് ഖാന്‍ തയ്യാറാക്കിയത്. ഏറെ രുചികരമായ പിസയായിരുന്നു അത് എന്നും നവപ്രീത് പറയുന്നു. മന്നത്തിലുണ്ടായിരുന്ന അത്രയും സമയം താന്‍ സ്വപ്‌നത്തിലെന്നപോലെയായിരുന്നു എന്നും നവപ്രീത് വ്യക്തമാക്കി. 

View post on Instagram

Also Read: വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സുഗന്ധവ്യജ്ഞനങ്ങള്‍...