പിറന്നാൽ ദിനത്തിൽ ഷാരൂഖിന് നൽകിയ കേക്ക് ആരാധകരുടെയിടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.  

നവംബർ രണ്ടിനായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ജന്മദിനം. 59ാം ജന്മദിനം ഷാരൂഖ് ഖാൻ കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ആരാധകരുമായി നടൻ കാണുകയും സംസാരിക്കുകയും ചെയ്യുന്ന പരിപാടിയും നടന്നിരുന്നു. ഭാര്യയും നിർമ്മാതാവുമായ ഗൗരി ഖാൻ ഇൻസ്റ്റാഗ്രാമിൽടെ ഷാരൂഖ് തൻ്റെ ജന്മദിന കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു.

ദമ്പതികൾക്കൊപ്പം മകൾ സുഹാന ഖാനും എത്തിയിരുന്നു. ഇന്നലെ രാത്രി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവിസ്മരണീയമായ ഒരു സായാഹ്നം... ജന്മദിനാശംസകൾ ഷാരൂഖ് ഖാൻ എന്ന അടിക്കുറിപ്പോടെയാണ് ഗൗരി ചിത്രങ്ങൾ പങ്കുവച്ചത്.

‌പിറന്നാൽ ദിനത്തിൽ ഷാരൂഖിന് നൽകിയ കേക്ക് ആരാധകരുടെയിടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വൃത്താകൃതിയിലുള്ള ചോക്ലേറ്റ് കേക്കായിരുന്നു ഷാരൂഖ് മുറിച്ചത്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ഔദ്യോഗിക പേജിൽ ഷാരൂഖ് തൻ്റെ 59-ാം ജന്മദിന കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

കടും പർപ്പിൾ നിറവും സ്വർണ നിറവുമുള്ള മനോഹരമായ ത്രീ ടയർ കേക്കാണ് ഷാരൂഖ് മുറിച്ചത്. ഓരോ ലെയറിലും 'എസ്ആർകെ' എന്ന അക്ഷരങ്ങൾ നൽകി കൊണ്ട് കേക്കിന് മുകളിൽ കിരീടം നൽകി നൽകിയിട്ടുണ്ട്. കേക്കിന് എത്ര രൂപയാണുള്ളതെന്നും ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഷാരൂഖിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

പുകവലി ശീലം നിർത്തിയതായി ഷാരൂഖ് ഖാൻ ; സി​ഗരറ്റ് വലി നിർത്തിയില്ലെങ്കിൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

View post on Instagram